ന്യൂഡല്‍ഹി: വയനാട് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി. പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അംഗങ്ങൾ മൗനമാചാരിച്ചു. രാജ്യസഭാ നേതാവും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയ എംപിമാർ സന്നിഹിതരായിരുന്നു.