ബജറ്റിലെ അവഗണന; പാർലമെന്‍റില്‍ പ്രതിഷേധിക്കാന്‍ ഇന്ത്യാ മുന്നണി; നീതി ആയോഗ് യോഗവും ബഹിഷ്കരിക്കും

Wednesday, July 24, 2024

ന്യൂഡൽഹി: ബജറ്റിലെ വിവേചനത്തിനും അവഗണനയ്ക്കുമെതിരെ പ്രതിഷേധവുമായി ഇന്ത്യാ മുന്നണി. ഇന്ന് പാർലമെന്‍റിൽ പ്രതിഷേധമുയർത്തും. എൻഡിഎ ഇതര സർക്കാരുകളെ പാടെ അവഗണിച്ചതിലാണ് പ്രതിഷേധം. നീതി ആയോഗ് യോഗം സഖ്യ മുഖ്യമന്ത്രിമാർ ബഹിഷ്കരിക്കും.

ബജറ്റിലെ വിവേചനത്തിനെതിരെ രാവിലെ പത്തു മണിക്ക് പാർലമെന്‍റ് കവാടത്തിൽ ഇന്ത്യാ മുന്നണിയിലെ എംപിമാർ പ്രതിഷേധ ധർണ്ണ നടത്തും. ആന്ധ്രയുടെയും ബിഹാറിന്‍റെയും സമ്മർദ്ദത്തിന് വഴങ്ങി ഇരു സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ വാരിക്കോരി നല്‍കുകയാണ് ഉണ്ടായത്.  അതേസമയം ഇന്ത്യാ മുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങളെ അവഗണിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ഇന്ത്യാ സഖ്യത്തിന്‍റെ തീരുമാനം.