‘രാജ്യത്തിന്‍റെ ഒരു മേഖലയും സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന ബജറ്റ്’: കെ. സുധാകരന്‍ എംപി

Tuesday, July 23, 2024

 

ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാര്‍ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത് രാജ്യത്തിന്‍റെ ഒരു മേഖലയും നരേന്ദ്ര മോദി സർക്കാരിന്‍റെ കൈകളിൽ സുരക്ഷിതമല്ല എന്ന് തെളിയിക്കുന്ന ബജറ്റ് ആണിതെന്ന് കെ. സുധാകരന്‍ പ്രതികരിച്ചു. സാമൂഹ്യമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.