ഇടുക്കി: ഇടുക്കിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആദിവാസികൾക്ക് വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ. കേര സുഗന്ധി എന്ന നിരോധിത വെളിച്ചെണ്ണയാണ് വിതരണം ചെയ്തത്. ഒരു ലിറ്റര്‍ വീതമുള്ള പാക്കറ്റായിരുന്നു കിറ്റില്‍ വിതരണം ചെയ്തത്. മായം കലര്‍ന്ന നിരോധിത വെളിച്ചെണ്ണയാണെന്ന് മനസിലാക്കാതെ ഇതുപയോഗിച്ച് ഭക്ഷണം പാകം ചെയ്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായും പരാതിയുണ്ട്. തുടർന്ന് വെളിച്ചെണ്ണ പരിശോധനയ്ക്കായി അയച്ചു. സംഭവത്തിൽ വിശദീകരണവുമായി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ രംഗത്ത് വന്നിട്ടുണ്ട്.
ആരോഗ്യ പ്രശ്നത്തിന് കാരണമായത് വെളിച്ചെണ്ണ തന്നെയാണോ എന്ന് വ്യക്തമായിട്ടില്ലെന്നും പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. സർക്കാർ അംഗീകൃത ഏജൻസികൾ തന്നെയാണ് കിറ്റ് വിതരണം നടത്തിയത്.