തൃശൂർ: തൃശൂര്‍ അതിരപ്പിള്ളിയില്‍ ആംബുലൻസിനു നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പൻ കബാലി. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. അടിച്ചുതൊട്ടി കോളനിയിൽ നിന്ന് രണ്ട് രോഗികളെ ആശുപത്രിയിൽ കൊണ്ട് പോയി തിരികെ വരുന്നതിനിടെയായിരുന്നു കാട്ടുകൊമ്പന് ആംബുലന്‍സിനു നേരെ പാഞ്ഞടുത്തത്. ഒരു മണിക്കൂറിലേറെ വാഹന ഗതാഗതം ഉണ്ടാക്കിയ ശേഷമാണ് കബാലി കാടു കയറിയത്. ആംബുലൻസിന് നേരെ ചീറിയടുക്കുകയായിരുന്നു കബാലി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആംബുലൻസിൽ രോഗികൾ ഇല്ലാത്തതിനാൽ വാഹനം നല്ല സ്പീഡിൽ പിന്നോട്ട്എടുത്തതിനാലാണ് വലിയ അപകടം ഒഴിവായത്.