കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാരന്‍റെ ആക്രമണത്തിൽ മൂന്നു ജയിൽ ഉദ്യോഗസ്ഥർക്ക് പരുക്ക്. തടവുകാരനായ അഹമ്മദ് റാഷിദ് ആണ് ഉദ്യോഗസ്ഥരെ അക്രമിച്ചത്. കാസറഗോഡ് സ്വദേശിയാണ് അഹമ്മദ് റാഷിദ്. മഹേഷ്, അർജുൻ ചന്ദ്രൻ, ഖലീലു റഹ്മാൻ എന്നീ ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്. പോലീസിനെ അക്രമിച്ചതിന് ബേക്കൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. തുടർന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് അഹമ്മദ് റാഷിദിനെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.