തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലഭിച്ചവർക്ക് പ്രവേശനം നേടാനുള്ള അവസാന തീയതി നാളെ. സ്പോർട്സ് കോട്ട, വൊക്കേഷൻ ഹയർ സെക്കൻഡറി എന്നിവയിലെ ആദ്യ അലോട്ട്മെന്റ് ലഭിച്ചവരും നാളെ വൈകിട്ട് നാലിന് മുമ്പ് പ്രവേശനം നേടണം. രണ്ടാംഘട്ട അലോട്ട്മെന്റ് ഈ മാസം 13 ന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ജൂൺ 24 ന് ആരംഭിക്കും.