ലോക്‌സഭാ തിരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Jaihind Webdesk
Monday, May 20, 2024

 

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന്  49 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും അമേഠിയും അടക്കം ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്.

അഞ്ചാം ഘട്ടത്തില്‍ 49 സീറ്റുകളിലായി 695 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. എട്ടര കോടി വോട്ടർമാർക്കായി 95,000 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു-കശ്മീരിൽ സർപഞ്ച് കൊല്ലപ്പെട്ട സാഹചര്യത്തിൽ വോട്ടെടുപ്പിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇവിടെ ബരാമുള്ള മണ്ഡലത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയിലെ പതിമൂന്ന് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, പീയൂഷ് ഗോയൽ അടക്കമുള്ള പ്രമുഖര്‍ അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.