ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പന്ത്രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 17 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ആന്ധ്രാ പ്രദേശ് (5), ബിഹാർ (3), ഒഡീഷ (8), പശ്ചിമ ബംഗാൾ (1) എന്നീ സംസ്ഥാനങ്ങളിലെ 17 സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ഇതോടെ ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ എണ്ണം 232 ആയി.