ന്യൂഡല്‍ഹി: ബിഹാറില്‍ നിന്നുള്ള ജെഎപി നേതാവ് പപ്പു യാദവ് കോണ്‍ഗ്രസ് പാർട്ടി അംഗത്വം സ്വീകരിച്ചു. പപ്പു യാദവിന്റെ ജൻ അധികാർ പാർട്ടി (ജെഎപി) കോൺഗ്രസിൽ ലയിച്ചു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നേതാക്കള്‍ പപ്പു യാദവിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു. രാജ്യത്തെ ജനങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി നടത്തുന്ന ചുവടുവെപ്പ് സമാനതകളില്ലാത്തതാണെന്ന് പപ്പു യാദവ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ആശയങ്ങളില്‍ ആകൃഷ്ടനായാണ് താനും തന്റെ പാർട്ടിയും കോണ്‍ഗ്രസില്‍ ലയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2014-2019 കാലയളവില്‍ മധേപുരയില്‍ നിന്നുള്ള ലോക്സഭാ എംപിയായിരുന്നു. 2015 മേയിലാണ് പപ്പു യാദവ് ജന്‍ അധികാർ പാർട്ടി രൂപീകരിച്ചത്. ബിഹാറില്‍ ഇന്ത്യ സഖ്യത്തിന് കൂടുതല്‍ ശക്തി പകരുന്നതാണ് പപ്പു യാദവിന്റെയും പാർട്ടിയുടെയും കടന്നുവരവ്.
#WATCH | Delhi: Jan Adhikar Party chief Pappu Yadav merges his party with Congress.
He says, "… Since my childhood, I've seen Mohan Prakash Ji struggle and I've received his blessings all my life. He used to be a strong voice back then and now he is an ideology for me. We… pic.twitter.com/MOituy6m74
— ANI (@ANI) March 20, 2024