രമേശ് ചെന്നിത്തല കെപിസിസി പ്രചാരണ സമിതി ചെയർമാന്‍

Jaihind Webdesk
Wednesday, March 13, 2024

 

ന്യൂഡല്‍ഹി: വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രമേശ് ചെന്നിത്തല ചുക്കാന്‍ പിടിക്കും. കെപിസിസിയുടെ പ്രചാരണസമിതി ചെയർമാനായി രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ നിയമിച്ചു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.