ഡല്‍ഹി : ഭാരത് ജോഡോ ന്യായ് യാത്രയില്‍ നാളെ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമാകുന്നത്. ആദ്യമായാണ് പ്രിയങ്ക രാഹുലിനൊപ്പം യാത്രയില്‍ ഭാഗമാകുന്നത്. യുപിയിലെ യാത്രയുടെ തുടക്കത്തില്‍ പങ്കെടുക്കാൻ പ്രിയങ്ക തീരുമാനിച്ചിരുന്നെങ്കിലും അസുഖത്തെ തുടര്‍ന്ന് പിന്മാറിയിരുന്നു. ഞായറാഴ്ച അഖിലേഷ് യാദവും യാത്രയുടെ ഭാഗമാകുന്നുണ്ട്.