ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല

Jaihind Webdesk
Sunday, December 10, 2023

 

കോട്ടയം: ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകാൻ തീരുമാനമായി. ഡി. രാജയുടെ അധ്യക്ഷത യിൽ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. ഏകകണ്ഠമായിട്ടാണ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തത് . നടപടിക്രമങ്ങളിലൂടെ അടുത്ത ഘട്ടത്തിലേക്ക് പോകുമെന്ന് ഡി. രാജ അറിയിച്ചു. സിപിഎ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍റെ ആകസ്മിക നിര്യാണത്തെ തുടർന്നാണ് ബിനോയ് വിശ്വത്തിന് ചുമതല നല്‍കുന്നത്.