ഒന്നിച്ച് മത്സരിക്കാന്‍ ‘ഇന്ത്യ’ മുന്നണി; ‘ഒരുമിക്കും ഭാരതം, വിജയിക്കും ഇന്ത്യ’ മുദ്രാവാക്യം; 14 അംഗ ഏകോപന സമിതി

Jaihind Webdesk
Friday, September 1, 2023

 

മുംബൈ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാൻ പ്രമേയം പാസാക്കി ‘ഇന്ത്യ’ മുന്നണി. ജനകീയ വിഷയം ഉയർത്തി രാജ്യമാകെ റാലി നടത്തുമെന്നും മുംബൈയിൽ ചേർന്ന മൂന്നാം യോഗത്തില്‍ ഇന്ത്യ സഖ്യം തീരുമാനിച്ചു. കഴിയുന്നത്ര സീറ്റുകളിൽ ഒന്നിച്ച് മത്സരിക്കാനും സംസ്ഥാനങ്ങളുടെ സീറ്റ് വിഭജനം എത്രയും വേഗം പൂർത്തിയാക്കാനും ധാരണയായി. മുന്നണിയുടെ ഏകോപനത്തിന്  പതിനാലംഗ കോർഡിനേഷൻ കമ്മിറ്റിക്കും രൂപം നൽകി.

കോർഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍: കെ.സി. വേണുഗോപാൽ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ, സമാജ്‍വാദി പാർട്ടിയുടെ ജാവേദ് അലി ഖാൻ, ജെഡിയുവിന്‍റെ ലല്ലൻ സിംഗ്, നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല, പിഡിപിയുടെ മെഫ്ബൂബ മുഫ്തി, സിപിഐയില്‍ നിന്ന് ഡി. രാജ എന്നിവരാണ് മറ്റ് അംഗങ്ങൾ. സിപിഎം അംഗത്തിന്‍റെ പേര് പിന്നീട് അറിയിക്കും.

പ്രചാരണ സമിതിയില്‍ 19 പേർ: ഗുർദീപ്സിംഗ് സാപ്പല്‍ (കോണ്‍ഗ്രസ്), സഞ്ജയ് ഝാ (ജെഡിയു), അനില്‍ ദേശായ് (ശിവസേന), സഞ്ജയ് യാദവ് (ആർജെഡി), പി.സി. ചാക്കോ (എന്‍സിപി), ചമ്പൈ സോറന്‍ (ജെഎംഎം), കിരണ്‍മോയ് നന്ദ (എസ്പി), സഞ്ജയ് സിംഗ് (എഎപി), അരുണ്‍ കുമാർ (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ജസ്റ്റിസ് ഹസ്നെയ്ന്‍ മസൂദി (എന്‍സി – നാഷണല്‍ കോണ്‍ഫറന്‍സ്), ഷഹീദ് സിദ്ദിഖി (ആർഎല്‍ഡി), എന്‍.കെ. പ്രേമചന്ദ്രന്‍ (ആർഎസ്പി), ജി. ദേവരാജന്‍ (ഫോർവേഡ്ബ്ലോക്ക്), രവി റായ് (സിപിഐ-ML), തിരുമാവലന്‍ (വിസികെ), കെ.എം. ഖാദർ മൊയ്തീന്‍ (ഐയുഎംഎല്‍), ജോസ് കെ. മാണി (കേരള കോണ്‍ഗ്രസ് M). തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്തിന്‍റെ പേര് പിന്നീട്.

സാമൂഹ്യമാധ്യമ വിഭാഗത്തില്‍ 12 പേര്‍: സുപ്രിയ ശ്രിനാതെ (കോണ്‍ഗ്രസ്), സുമിത് ശർമ (ആർജെഡി), ആശിഷ് യാദവ് (എസ്പി), രാജീവ് നിഗം (എസ്പി), രാഘവ് ചന്ദ്ര (എഎപി), അവിന്‍ദാനി (ജെഎംഎം), ഇല്‍തിജ മെഹബൂബ (പിഡിപി), പ്രാണ്‍ജാല്‍ (സിപിഎം), ബാലചന്ദ്രന്‍ കാംഗോ (സിപിഐ), ഇഫ്ര ജാ (എന്‍സി), വി. അരുണ്‍ കുമാർ (സിപിഐ ML). തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്തിന്‍റെ പേര് പിന്നീട്.

മാധ്യമ വിഭാഗത്തില്‍ 19 പേർ: ജയ്റാം രമേശ് (കോണ്‍ഗ്രസ്), മനോജ് ഝാ (ആർജെഡി), അരവിന്ദ് യാദവ് (ശിവസേന), ജിതേന്ദ്ര അഹ്‌വാദ്‌ (എന്‍സിപി), രാഘവ് ചന്ദ്ര (എഎപി), രാജീവ് രഞ്ജന്‍ (ജെഡിയു), പ്രാണ്‍ജാല്‍ (സിപിഎം), ആശിഷ് യാദവ് (എസ്പി), സുപ്രിയോ ഭട്ടാചാര്യ (ജെഎംഎം), അലോക് കുമാർ (ജെഎംഎം), മനീഷ് കുമാർ (ജെഡിയു), രാജീവ് നിഗം (എസ്പി), ബാലചന്ദ്രന്‍ കാംഗോ (സിപിഐ), തന്‍വീർ സാദിഖ് (എന്‍സി), പ്രശാന്ത് കന്നോജിയ (ആർഎല്‍ഡി), നരേന്‍ ചാറ്റർജി (ഫോർവേഡ് ബ്ലോക്ക്), സുചേത ദേ (സിപിഐ ML), മോഹിത് ഭാന്‍ (പിഡിപി). തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്തിന്‍റെ പേര് പിന്നീട്.

റിസർച്ച് വിഭാഗത്തില്‍ 11 പേർ: അമിതാഭ് ദുബെ (കോണ്‍ഗ്രസ്), പ്രൊഫ. സുബോധ് മേത്ത (ആർജെഡി), പ്രിയങ്ക ചതുർവേദി (ശിവസേന), വന്ദന ചവാന്‍ (എന്‍സിപി), കെ.സി. ത്യാഗി (ജെഡിയു), സുദിവ്യ കുമാർ സോനു (ജെഎംഎം), ജാസ്മിന്‍ ഷാ (എഎപി), അലോക് രഞ്ജന്‍ (എസ്പി), ഇമ്രാന്‍ നബി ദാർ (എന്‍സി), അഡ്വ. ആദിത്യ (പിഡിപി). തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്തിന്‍റെ പേര് പിന്നീട്.

ഇന്ത്യ മുന്നണിയുടെ ലോഗോ പീന്നീട് പ്രകാശനം ചെയ്യും. മുന്നണി കൺവീനർ വേണമോ എന്നത് തുടർ ചർച്ചകളിലൂടെ തീരുമാനിക്കും. ‘ജുഡേഗാ ഭാരത്, ജീത്തേഗാ ഇന്ത്യ’ (ഒരുമിക്കും ഭാരതം, വിജയിക്കും ഇന്ത്യ) എന്നതാണ് മുന്നണിയുടെ മുദ്രാവാക്യം.