കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്നു പേർ കുറ്റക്കാർ. സി.ഒ.ടി നസീർ, ബിജു പറമ്പത്ത്, ദീപക് എന്നിവരാണ് കുറ്റക്കാർ. കേസിലെ മറ്റുപ്രതികളെ വെറുതെ വിട്ടു. കണ്ണൂർ അസിസ്റ്റന്‍റ് സെഷൻസ് കോടതിയാണ് വെറുതേവിട്ടത്.
2013 ഒക്ടോബർ 27ന് കണ്ണൂർ പോലീസ് മൈതാനത്ത് സംസ്ഥാന പോലീസ് അറ്റ്ലറ്റിക് മീറ്റിന്‍റെ സമാപന ചടങ്ങിനെത്തിയ അന്ന ത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചു വെന്നാണ് കേസ്. ജഡ്ജി രാജീവൻ വച്ചാൽ ആണ് വിധി പറഞ്ഞത്.