കോഴിക്കോട്: പന്തീരാങ്കാവിൽ കൂട്ട ബലാത്സംഗം. ജ്യൂസിൽ ലഹരിമരുന്ന് കലർത്തി 22 കാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. രണ്ട് ദിവസം മുമ്പാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഒന്നര വര്‍ഷം മുമ്പാണ് സംഭവമെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടർന്ന് ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. 22 കാരിയോട് സൗഹൃദം നടിച്ച് നാല് പേര് ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. ഇന്നലെ കേസ് എടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കേസിൽ ചേവായൂര്‍ സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.നാല് പേരാണ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതെന്ന് കരുതുന്നത്. ഇന്ന് ഒരാള്‍ കൂടി അറസ്റ്റിലാകുമെന്നാണ് പോലീസ് പറയുന്നത്. കേസില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.