കെപിസിസി ഭാരവാഹിയും കൊല്ലം ജില്ലയിലെ കോൺഗ്രസിന്‍റെ കരുത്തുറ്റ മുഖവുമായിരുന്നു പുനലൂർ മധുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
“കെഎസ്‌യു അധ്യക്ഷനായും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള പുനലൂർ മധു എനിക്ക് ജ്യേഷ്ഠ സഹോദരനായിരുന്നു. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗം എനിക്കും വ്യക്തിപരമായ നഷ്ടമാണ്. എംഎൽഎ, തിരുവിതാംകൂർ ദേവസ്വo ബോർഡ് അംഗം എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. പുനലൂർ മധുവിന്‍റെ വിയോഗത്തിലൂടെ തലയെടുപ്പുള്ള നേതാവിനെയാണ് പാർട്ടിക്ക് നഷ്ടമായത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു” – വി.ഡി സതീശന്‍ പറഞ്ഞു.