സഖാക്കള്‍ക്ക് ചങ്കിലാണ് ചൈന; ചൈനക്കെതിരായ വിമർശനങ്ങളെ പ്രതിരോധിച്ച് കോടിയേരി

Jaihind Webdesk
Sunday, January 16, 2022

 

തിരുവനന്തപുരം : വിമർശങ്ങളെ പ്രതിരോധിച്ച് സിപിഎമ്മിന്‍റെ ചൈനാ സ്നേഹം. ചൈനയ്ക്ക് എതിരായ വിമർശനങ്ങളെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിരോധിച്ചു. ആഗോളവൽക്കരണ കാലത്ത് ചൈന പുതിയ പാത വെട്ടി തെളിക്കുന്നു. താലിബാനോടുള്ള നിലപാട് അതിർത്തിയുമായി ബന്ധപ്പെട്ടത് എന്നും കോടിയേരി ന്യായീകരിച്ചു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ചൈനയ്ക്ക് എതിരായ വിമർശനങ്ങൾ പ്രവർത്തകരിൽ നിന്ന് ഉൾപ്പടെ ഉയർന്നതോടെയാണ് കോടിയേരിയുടെ മറുപടി.

ചൈനയെ കുറിച്ച് സിപിഎം നേതാക്കൾ നടത്തുന്ന പ്രസ്താവനകളാണ് ഇപ്പോൾ വിവാദമാകുന്നത്. ചൈനയോടുള്ള സ്നേഹം സിപിഎം തള്ളിക്കളയുന്നില്ല. പാർട്ടി സമ്മേളങ്ങളിൽ ആദ്യം എസ് രാമചന്ദ്രൻ പിള്ളയാണ് ചൈനയോടുള്ള കൂറ് പുറത്തുകാട്ടിയത്. ഇന്ത്യയിലെ ചൈനാവിരുദ്ധ പ്രചാരണം കമ്യൂണിസ്റ്റ് പാർട്ടിയെ ലക്ഷ്യമിട്ടാണെന്ന പ്രസ്താവനയാണ് എസ്ആർപി നടത്തിയത്. ഇത് വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രി യുടെ മറുപടി. എസ്. രാമചന്ദ്രൻ പിള്ളയുടെ പ്രസ്താവനയോട് വിയോജിച്ചാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. സാമ്രാജ്യത്വ രാഷ്ട്രങ്ങൾക്കെതിരേ ശരിയായ നിലപാട് സ്വീകരിക്കാൻ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്കു കഴിയുന്നില്ലെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു.

ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിൽ ആണ് ചൈനയ്ക്ക് എതിരായ വിമർശനങ്ങളെ പ്രതിരോധിച്ചു കോടിയേരി രംഗത്തെത്തിയത്. ആഗോളവൽക്കരണ കാലത്ത് ചൈന പുത്തൻ പാത വെട്ടി തെളിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ ന്യായീകരിച്ചു. മുസ്ലിം ഭീകര സംഘടനയായ താലിബാനോടുള്ള ചൈനയുടെ നിലപാട് അതിർത്തിയുമായി ബന്ധപ്പെട്ടതാണ്. ചൈനയുടെ താലിബാൻ സ്നേഹം ശരിയല്ലെന്ന് കഴിഞ്ഞ ദിവസം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രി ചൈനയെ പറ്റി പറഞ്ഞ വിമർശങ്ങൾ ശരിയാണെന്നും കോടിയേരി വെക്തമാക്കി. രാജ്യ അതിർത്തിയിൽ ചൈന യുടെ നിലപാടുകളിൽ വലിയ വിമർശനം ഉയരുന്ന ഘട്ടത്തിൽ ആണ് ചൈനയെ പിന്തുണക്കുന്ന സിപിഎം നേതാക്കളുടെ പ്രസ്താവനകൾ പുറത്തുവരുന്നത് .