ഗോത്ര സാരഥി പദ്ധതി പുനരാരംഭിക്കണം : രാഹുൽ ഗാന്ധി എംപി

Tuesday, November 9, 2021

ഗോത്ര സാരഥി പദ്ധതി പുന:സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം പി കേരള പട്ടികവർഗ്ഗ/പട്ടികജാതി വകുപ്പ് മന്ത്രിക്ക് കത്തയച്ചു.  ട്രൈബൽ വിദ്യാർത്ഥികൾക്ക്‌ യാത്രാ സൗകര്യം ഏർപ്പെടുത്തുന്ന പദ്ധതിയാണ് ഗോത്രസാരഥി. ട്രൈബൽ ഡിപ്പാർട്ട്മെൻറും തദ്ദേശ സ്വയംഭരണ സ്ഥാപനവും വിദ്യാഭ്യാസ വകുപ്പും ചേർന്ന് കഴിഞ്ഞ വർഷങ്ങളിൽ നടപ്പിലാക്കി വന്നിരുന്ന പദ്ധതി ഫണ്ടിന്റെ അപര്യാതത മൂലം നിർത്തി വെയ്ക്കുന്നത് ട്രൈബൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്കിന്‌ ഇടയാക്കും. ട്രൈബൽ വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനും അവരുടെ കൊഴിഞ്ഞ് പോക്ക് ഒഴിവാക്കാനുമായി ഗോത്ര സാരഥി പദ്ധതിക്ക് ആവശ്യമായ തുക അനുവദിക്കണം എന്ന് മന്ത്രി കെ രാധാകൃഷ്ണന് അയച്ച കത്തിൽ രാഹുൽ ഗാന്ധി എം പിസൂചിപ്പിച്ചു.

ഈ അധ്യായന വർഷം ഗോത്ര സാരഥി പദ്ധതി ഫണ്ടിന്റെ അപര്യാതത കാരണം ഇതു വരെയും നടപ്പിലാക്കാൻ കഴിഞ്ഞില്ല എന്നും ട്രൈബൽ വിദ്യാർത്ഥികളുടെ യാത്ര സൗകര്യം ഏർപ്പെടുത്തി അവരുടെ അടിസ്ഥാന വിദ്യാഭാസം ഉറപ്പാക്കുന്നതിന് അടിയന്തിരമായി ഇടപെടണം എന്നും ആവശ്യപ്പെട്ട് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സംഷാദ് മരക്കാർ നൽകിയ നിവേദനത്തിന്റെ‌ അടിസ്ഥാനത്തിലാണ്‌ എം പിയുടെ ഇടപെടൽ