മുല്ലപ്പെരിയാർ: സുരക്ഷ ഉറപ്പാക്കാന്‍ സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

Jaihind Webdesk
Monday, October 25, 2021

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം ഫോണില്‍ സംസാരിച്ചതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. വിഷയം സഭയില്‍ ഉന്നയിക്കുമെന്നും ഡാമിന്‍റെ സുരക്ഷയ്ക്ക് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137 അടി ആയതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. 142 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി. അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍ ജനത്തെ കൂടുതല്‍ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനും സുരക്ഷയ്ക്കും ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.