‘കിറ്റെക്സിനെതിരെ പ്രവർത്തിച്ചാൽ ബോംബെറിഞ്ഞ് കൊല്ലും’: എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്ക് വധഭീഷണി

Friday, September 17, 2021

 

കൊച്ചി : പെരുമ്പാവൂർ എംഎൽഎ എൽദോസ് പി കുന്നപ്പിള്ളിലിന് വധഭീഷണി. കിറ്റെക്സിനെതിരെ പ്രവർത്തിച്ചാൽ ബോംബെറിഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന കത്ത് ലഭിച്ചു. ഐഎസിന്‍റെ പേരിലുള്ള ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കും പൊലീസിനും എംഎല്‍എ പരാതി നൽകി.

ഭീഷണിക്കത്തിൽ ഉമ്മൻ ചാണ്ടി, ബെന്നി ബഹന്നാൻ എംപി, പി.ടി തോമസ് എംഎൽഎ തുടങ്ങിയവർക്കെതിരെയെല്ലാം അസഭ്യ വർഷമുണ്ട്. യുഡിഎഫിലെ 41 എംഎൽഎമാർക്കും കത്തയച്ചിട്ടുണ്ടെന്നും ശേഷം അടുത്ത കത്തിൽ എന്നു പറഞ്ഞാണ് ഏഴുത്ത് അവസാനിപ്പിച്ചിരിക്കുന്നത്. കത്ത് സമൂഹമാധ്യമത്തിൽ ഇടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കത്തിൽ വെങ്ങോലയിലെ ഐഎസ് അംഗമാണെന്നു വ്യക്തമാക്കുന്നുണ്ട്. വെങ്ങോല ചേലക്കുളത്തുള്ള ഒരു വിലാസം കത്തിൽ വച്ചിട്ടുണ്ടെങ്കിലും ഇത് ശരിയായ വിലാസമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.