ഹൈദരലി ശിഹാബ് തങ്ങളെ ഇഡി  ചോദ്യംചെയ്തിട്ടില്ല; ജലീലിന്‍റെ ആരോപണം നിഷേധിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

Wednesday, August 4, 2021

തിരുവനന്തപുരം : കെ.ടി ജലീലിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്സ്മെന്‍റ്  ചോദ്യം ചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ചില കാര്യങ്ങളില്‍ വ്യക്തത തേടുക മാത്രമാണ് ചെയ്തത്. എല്ലാ ഇടപാടുകളും നടത്തിയത് ബാങ്ക് മുഖേനയാണെന്നും നിയമപരമായിട്ടാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പണമിടപാടില്‍ ദുരൂഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു.