സിപിഎം ഭരിക്കുന്ന കാറളം സഹകരണ ബാങ്കിലും തട്ടിപ്പ് ; 5 ലക്ഷം വായ്പ്പയെടുത്ത 70 കാരിക്ക് ഒന്നരക്കോടിയുടെ ജപ്തി നോട്ടീസ് ; കേസെടുക്കാന്‍ നിർദ്ദേശം

Saturday, July 24, 2021

തൃശൂർ : കരിവന്നൂരിന് പിന്നാലെ സിപിഎം ഭരിക്കുന്ന  കാറളം സര്‍വീസ് സഹകരണ ബാങ്കിലും തട്ടിപ്പ് നടന്നതായി പരാതി. അഞ്ച് ലക്ഷം വായ്പ എടുത്ത 70 കാരിയുടെ പേരിലാണ്  അവരറിയാതെ 20 ലക്ഷത്തിന്‍റെ മറ്റൊരു വായ്പകൂടി എടുത്തതായി കണ്ടെത്തിയത്.

അഞ്ച് ലക്ഷം വായ്പയില്‍ മൂന്ന് ലക്ഷം തിരിച്ചടച്ചു. ഇതിന് ശേഷം ഒന്നരക്കോടി രൂപയുടെ വായ്പാകുടിശ്ശിക തിരിച്ചടിച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന നോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം മനസിലായത്.

ബാങ്കിന്‍റെ സഹായത്തോടെ തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാരിയുടെ  സഹോദരന്‍ ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഇരിങ്ങാലക്കുട കോടതി ഉത്തരവിട്ടു.