ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 43,733 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 930 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണം 35000 ന് താഴെയെത്തിയിരുന്നു. ഇതാണ് ഇന്ന് വീണ്ടും 40,000ന് മുകളിലെത്തിയത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ളത്.
47,240 പേരാണ് 24 മണിക്കൂറിനുള്ളിൽ രോഗമുക്തരായത്. രോഗമുക്തി നിരക്ക് 97.18 ശതമാനമായി. നിലവിൽ 4,59,920 പേരാണ് ചികിത്സയിലുള്ളത്. 36.13 കോടി ഡോസ് കൊവിഡ് വാക്സിന് ഇന്ത്യയില്‍ ഇതുവരെ വിതരണം ചെയ്തതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് നൂറ് ദിവസത്തിന് ശേഷം ഇന്നലെ 35000 ത്തിന് താഴെയെത്തിയിരുന്നു. ഇതാണ് ഇന്ന് വീണ്ടും 40,000ന് മുകളിലെത്തിയത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനം നടക്കുന്നത്. രാജ്യത്തെ പുതിയ കേസുകളുടെ അഞ്ചില്‍ ഒന്നും കേരളത്തില്‍ തന്നെയാണ്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും പത്തിന് മുകളില്‍ തുടരുകയാണ്. രാജ്യത്തെ ടിപിആര്‍ 3 ആയിരിക്കുമ്പോഴാണിത്. കേരളത്തില്‍ 24 മണിക്കൂറിനിടെ 14,373 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.