തിരുവനന്തപുരം : ലഹരിവിരുദ്ധദിനത്തില്‍ ബിനീഷ് കോടിയേരിയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ബിനീഷ് അഭിനയിച്ച ചിത്രത്തിലെ ഫോട്ടോ പങ്കുവെച്ചാണ് രാഹുലിന്റെ പരിഹാസം. ‘ലഹരി താത്കാലമായി ചിരിപ്പിച്ചാലും, ശാശ്വതമായി കരയിക്കും’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം.
https://www.facebook.com/rahulbrmamkootathil/photos/a.182914128980899/858842744721364
അതേസമയം ലഹരിമരുന്ന് കേസില്‍ റിമാന്‍ഡിലാണ് ബിനീഷ് കോടിയേരി. 2020 ഒക്ടോബറില്‍ അറസ്റ്റിലായ ബിനീഷിന്റെ ജയില്‍വാസം 234 ദിവസം പിന്നിട്ടു. ഇതിനിടെ കേസില്‍ ബിനീഷ് കോടിയേരി നല്കിയ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി വീണ്ടും പരിഗണിക്കാന്‍ മാറ്റി.