കോഴിക്കോട് : കെ സുധാകരനെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് സിപിഎമ്മും മുഖ്യമന്ത്രിയും അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ല. വിവാദത്തിന് കാരണക്കാരന്‍ പിണറായി വിജയനാണ്.
പ്രതിപക്ഷ നേതാവായിരിക്കെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.