ഇടുക്കി : രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്ന് ജോയ്‌സ് ജോര്‍ജിന്റെ ആക്ഷേപം. അയാള്‍ കല്ല്യാണം കഴിച്ചിട്ടില്ലെന്നും പരിഹാസം. ഇരട്ടയാറിലെ എം.എം.മണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു വിവാദ പ്രസംഗം. മന്ത്രി എം.എം.മണിയടക്കമുള്ളവരും വേദിയിലുണ്ടായിരുന്നു.
അതേസമയം വിവാദ പരാമർശത്തിനെതിരെ ഡിജിപിക്ക് പരാതി നൽകുമെന്ന് ഇടുക്കി ഡിസിസി പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് എംപിയും പറഞ്ഞു. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചിരിക്കുന്നു. അവനവൻ്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നത്. വിദ്യാർഥിനികളെ കൂടിയാണ് അപമാനിച്ചതെന്നും ഡീന്‍ പറഞ്ഞു.