9 വിസിമാർ നാളെ രാജിവെക്കണം; അന്ത്യശാസനം നല്‍കി ഗവർണര്‍

Sunday, October 23, 2022

 

തിരുവനന്തപുരം: വിവാദമായ വിസി നിയമനത്തില്‍ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. 9 സര്‍വകലാശാല വിസിമാർ രാജിവെക്കണമെന്ന് ഗവര്‍ണല്‍ നിർദേശം നല്‍കി. തിങ്കളാഴ്ച രാവിലെ 11.30 നകം രാജിക്കത്ത് നല്‍കണമെന്നാണ് ഗവർണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുജിസി ചട്ടം പാലിക്കാത്തതിന്‍റെ പേരില്‍ സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി.

കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സർവകലാശാല, കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സർവകലാശാല എന്നിവിടങ്ങളിലെ വിസിമാരോടാണ് ഗവർണര്‍ രാജി ആവശ്യപ്പെട്ടത്.