ശീതസമരത്തിനിടെയും രാജ്ഭവനിൽ ഇ-ഓഫീസിന് 75 ലക്ഷം അനുവദിച്ച് ഉത്തരവ്

Jaihind Webdesk
Saturday, December 24, 2022

തിരുവനന്തപുരം: ഗവർണർ-സർക്കാർ പോരാട്ട നാടകത്തിനിടെ രാജ്ഭവനായി 75 ലക്ഷം അനുവദിച്ച് ഉത്തരവിറങ്ങി. രാജ്ഭവനില്‍ ഇ-ഓഫീസ്, കേന്ദ്രീകൃത നെറ്റ്‌വർക്കിംഗ് സംവിധാനങ്ങള്‍ക്കായാണ് തുക അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫിസിന്‍റെ പരിശോധനയ്ക്കുശേഷം തുക അനുവദിച്ച് ഉത്തരവിറങ്ങി.

തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് സെപ്റ്റംബർ 2ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയിരുന്നു. ഒക്ടോബർ 27 ന് ധനവകുപ്പ് ഇത് അംഗീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് ഫയല്‍ കൈമാറി. സാമ്പത്തിക നിയന്ത്രണങ്ങളെ തുടർന്ന് അനുവദിക്കാതിരുന്ന തുകയാണ് ഇപ്പോള്‍ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.