സംസ്ഥാനത്ത് 74.02 ശതമാനം പോളിംഗ് ; കോഴിക്കോട് മുന്നില്‍, പത്തനംതിട്ട പിന്നില്‍

Jaihind Webdesk
Tuesday, April 6, 2021

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് പൂർത്തിയായപ്പോള്‍ 74.02 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. അന്തിമകണക്ക് പുറത്തുവന്നിട്ടില്ല. 77.9 ശതമാനവുമായി കോഴിക്കോടാണ്‌ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിംഗ് പത്തനംതിട്ടയിലാണ് 68.09 ശതമാനം. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 77.35 ശതമാനമായിരുന്നു പോള്‍ ചെയ്തത്.

കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് കൂടുതൽ പോളിംഗ്. കണ്ണൂരും കോഴിക്കോട്ടും 77 ശതമാനത്തിലേറെപ്പേര്‍ വോട്ട് ചെയ്തു. പത്തനംതിട്ടയിലാണ് പോളിംഗ് കുറവ് 65.5%. കേരളം ഉറ്റുനോക്കുന്ന നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി. കോട്ടയം, ഇടുക്കി ജില്ലകളില്‍ വൈകിട്ട് മഴ പെയ്തത് പോളിംഗിനെ നേരിയ തോതില്‍ ബാധിച്ചു.

വോട്ടിംഗ് ശതമാനം

തിരുവനന്തപുരം – 70.01
കൊല്ലം – 73.07
പത്തനംതിട്ട – 67.05
ആലപ്പുഴ – 74.75
കോട്ടയം – 71.77
ഇടുക്കി – 70.37
എറണാകുളം – 73.8
തൃശൂർ – 73.2
പാലക്കാട് – 76.19
മലപ്പുറം – 74.5
കോഴിക്കോട് – 77.95
വയനാട് – 74.97
കണ്ണൂർ – 77.77
കാസർഗോഡ് – 74.62