തമിഴ്നാട്ടില്‍ 7 പെൺകുട്ടികൾ മുങ്ങിമരിച്ചു; ചുഴിയില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപകടം

Jaihind Webdesk
Sunday, June 5, 2022

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ പുഴയിലെ ചുഴിയില്‍ അകപ്പെട്ട് 7 പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കുച്ചിപാളയത്തെ കെഡിലം പുഴയിലെ തടയണയിൽ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്.

എ.മോനിഷ (16), ആർ പ്രിയദർശിനി (15) ആർ ദിവ്യദർശിനി (10), എം നവനീത (18), കെ പ്രിയ (18), എസ് സംഗവി (16), എം കുമുദ (18) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് അപകടമുണ്ടായത്. ചുഴിയിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബാക്കിയുള്ളവർ കൂടി അപകടത്തില്‍പ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.