കൊവിഡ്-19 : കുവൈറ്റില്‍ ഇന്ന് 7 മരണം; പുതിയ രോഗബാധിതർ 608

Jaihind News Bureau
Tuesday, May 26, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 7 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചരുടെ എണ്ണം 172 ആയി. 608 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 22,575 ആയി. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 200 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 7,230 ആയി. പുതിയതായി 685 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 7,306 ആയി . 15097 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .