ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിമിന്നലേറ്റ് 68 പേർ മരണമടഞ്ഞു

Jaihind Webdesk
Monday, July 12, 2021

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിമിന്നലേറ്റ് 68 പേർ മരിച്ചു. ഉത്തർപ്രദേശിൽ 41 പേരും രാജസ്ഥാനിൽ 20 പേരും മധ്യപ്രദേശിൽ 7 പേരുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു.

രാജസ്ഥാനിലെ വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റാണ് 20 പേര്‍ മരിച്ചത്. കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയവരാണ് ദുരന്തത്തിനിരയായത്. മരിച്ചവരില്‍ 11 കുട്ടികളും ഉള്‍പ്പെടുന്നു. ഇടിമിന്നലിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം വാച്ച് ടവറില്‍ നിന്നും താഴേക്ക് ചാടി കാട്ടിനുള്ളിലേക്ക് വീണവരെ കണ്ടെത്താനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ മാത്രം 14 പേര്‍ മരിച്ചു. കാന്‍പൂര്‍, ഫത്തേപ്പൂര്‍ എന്നിവിടങ്ങളില്‍ 5, കൗഷംബിയില്‍ 4, ഫിറോസാബാദ് 3 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്