അറുപത്തിയൊന്നാം ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു. കെയ്സി മസ്ഗ്രേവ്സും ചൈൽഡിഷ് ഗാംബിനോയും നാലു പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. സോളോ ആർട്ടിസ്റ്റായുള്ള മികച്ച റാപ്പ് ആൽബത്തിനുള്ള പുരസ്‌കാരം കാർഡി ബി സ്വന്തമാക്കി.
കെയ്‌സി മസ്‌ഗ്രേവ്‌സിന്‍റെ ഗോൾഡൻ അവറാണ് ഗ്രാമി പുരസികാര വേദിയിൽ ആൽബം ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്.
കൂടാതെ മികച്ച സോളോ പെർഫോമൻസ്, മികച്ച ആൽബം, മികച്ച ഗാനം എന്നിവയ്ക്കുള്ള ഗ്രാമിയും കെയ്സി മസ്‌ഗ്രേവ്‌സിന് നേടാനായി.
ഗാംബിനോയുടെ ദിസ് ഈസ് അമേരിക്കയാണ് സോങ് ഓഫ് ദ ഇയറും റെക്കോര്‍ഡ് ഓഫ് ദ ഇയറും. ഗോള്‍ഡന്‍ അവറാണ് ആല്‍ബം ഓഫ് ദ ഇയര്‍.
ലേഡി ഗാഗയാണ് സോളോ പെർഫോമൻസിനുള്ള ഗ്രാമി പുരസ്‌കാരത്തിന് അർഹയായത്. എ സ്റ്റാർ ഈസ് ബോണിലെ ഷാലോ എന്ന ഗാനം പോപ് ഡ്യൂയറ്റ് വിഭാഗത്തിലും ലേഡി ഗാഗയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തു. ഈ ഗാനത്തിനു ബ്രാഡ്ലി കൂപ്പറിനും പുരസ്‌കാരമുണ്ട്.
പുതുമുഖ ഗായികയ്ക്കുള്ള പുരസ്‌കാരം ദുവാ ലിപി കരസ്ഥമാക്കി. മികച്ച വോക്കൽ ആൽബം അരിയാന ഗ്രാൻഡെയുടെ സ്വീറ്റ്നർ. പുതുതലമുറ ആൽബത്തിനുള്ള ഗ്രാമി ഒപിയം മൂണിനാണ് ലഭിച്ചത്. അമേരിക്കൻ ഗായകൻ ക്രിസ് കോർണലിന് മരണാനന്തര ബഹുമതിയായി ഗ്രാമി ലഭിച്ചു.
ആദ്യമായാണ് ഇത്രയും വനിതകൾ ഗ്രാമി പുരസ്‌കാരങ്ങൾ സ്വന്തമാക്കുന്നത്. കഴിഞ്ഞവർഷം വനിതകളിൽനിന്ന് ലോർദേ മാത്രമാണ് ഗ്രാമി പുരസ്‌കാരത്തിന്റെ അവസാനഘട്ടംവരെ എത്തിയത്. 84 വിഭാഗങ്ങളിലാണ് ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചത്.