സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ കെഎസ്ആർടിസി 60% സർവ്വീസുകൾ നടത്തും

Jaihind Webdesk
Friday, April 23, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങൾ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സർക്കാർ നി​ർദ്ദേശാനുസരണം കെഎസ്ആർടിസി ഞാറാഴ്ചകളിൽ സർവ്വീസ് നടത്തുന്ന ദീർഘദൂര സർവ്വീസുകളുടേയും, ഓർഡിനറി സർവ്വീസുകളുടേയും 60% ഏപ്രിൽ 24, 25 (ശനി, ഞായർ ) ദിവസങ്ങളിൽ സർവ്വീസ് നടത്തും. കൊവിഡ് രണ്ടാം ഘട്ട വ്യാപനം ഉണ്ടാകുന്നതിന് മുൻപ് ഞാറാഴ്ചകളിൽ ഏകദേശം 2300 ബസുകളാണ് സർവ്വീസ് നടത്തിയിരുന്നത്. ഇതിന്‍റെ 60% സർവ്വീസുകളാണ് ഈ ദിവസങ്ങളി‍ൽ ഓപ്പറേറ്റ് ചെയ്യുന്നത്.

ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യഥാ സമയം പരീക്ഷ സെന്‍ററുകളിൽ എത്തുന്നതിനും, എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ, ആശുപത്രികൾ എന്നിവിടങ്ങിൽ എത്തുന്ന യാത്രാക്കാർക്കും വേണ്ടിയുള്ള സർവ്വീസുകൾ ഉറപ്പാക്കുമെന്നും സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. അതേ സമയം കെഎസ്ആർടിസി അവശ്യ സർവ്വീസ് ആയതിനാൽ ഏപ്രിൽ 21 ന് ഇറങ്ങിയ സർക്കാർ ഉത്തരവ് (GO) 378/ 21 പ്രകാരം ഏപ്രിൽ