ബ്രെക്സിറ്റില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് മന്ത്രി രാജി ഫിലിപ്പ് ലീ രാജിവെച്ചു

 

ബ്രെക്‌സിറ്റ് വിഷയത്തിൽ പാർലമെന്റിനുള്ള പങ്ക് പരിമിതപ്പെടുത്തുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് കാബിനറ്റിലെ ജൂനിയർ മന്ത്രി ഫിലിപ്പ് ലീ രാജിവെച്ചു.

യൂറോപ്യൻ യൂണിയൻ വിടുന്നതിന് നിശ്ചയിച്ചിട്ടുള്ള 2019 മാർച്ച് എന്ന സമയപരിധി നീട്ടണമെന്നും ബ്രെക്‌സിറ്റ് നടപടിക്രമം സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്തണമെന്നും ലീ ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ നിലയിൽ ബ്രെക്‌സിറ്റ് നടപ്പാക്കിയാൽ ബ്രിട്ടന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാവും. പാർലമെന്റിൽ തെരേസാ മേ സർക്കാർ കൊണ്ടുവരുന്ന ഭേദഗതികൾക്ക് എതിരെ വോട്ട് ചെയ്യാൻ വേണ്ടിയാണ് രാജിയെന്നും ലീ വ്യക്തമാക്കി.

BrexitPhilip Lee
Comments (0)
Add Comment