OOMMEN CHANDY FOUNDATION| ’53 വീടുകള്‍, 1000 സ്‌കോളര്‍ഷിപ്പുകള്‍’; ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ആദ്യഘട്ടമായി 20 വീടുകളുടെ താക്കോല്‍ ദാനം നടന്നു

Jaihind News Bureau
Saturday, November 1, 2025

കോട്ടയത്ത് ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ ഭവനരഹിതയായ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കായി നിര്‍മിച്ച് നല്‍കുന്ന 53 വീടുകളില്‍ 20 വീടുകളുടെ താക്കോല്‍ ദാനം നടന്നു. ഇതോടൊപ്പം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 1000 കുട്ടികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു. സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് കെ.റ്റി. തോമസ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 82 ആം ജന്മദിനത്തോടനുബന്ധിച്ചാണ് താക്കോല്‍ദാന ചടങ്ങും, സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നത്. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 53 വീടുകളാണ് ഒരുക്കുന്നത്. ഇതില്‍ 20 വീടുകളുടെ താക്കോല്‍ദാനം ആയിരുന്നു പുതുപ്പള്ളിയില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചത്.

ഇതോടൊപ്പം, തന്നെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 1000 കുട്ടികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ചാണ്ടി ഉമ്മ എംഎല്‍എയുടെ നേതൃത്വത്തിലാണ് 53 വീടുകള്‍ സംസ്ഥാനതൊട്ടാകെ ഒരുക്കുന്നത്. ഇതില്‍ പൂര്‍ത്തിയായ 20 വീടുകളുടെ താക്കോല്‍ദാനം ആണ് നടന്നത്.

സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് കെ.റ്റി. തോമസ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ബെന്നി ബഹനാന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കോണ്‍ഗ്രസ് നേതാവ് ശിവദാസന്‍ നായര്‍, ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍, പുതുപ്പള്ളി പള്ളി വികാരി റവറല്‍ ആന്‍ഡ്രൂസ് റ്റി ജോണ്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു.