രാജ്യത്ത് 50,848 പേര്‍ക്കു കൂടി കൊവിഡ് ; 1,358 മരണം

Jaihind Webdesk
Wednesday, June 23, 2021

 

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 82 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നുകോടി കടന്നു. ഇതുവരെ രാജ്യത്ത് 3,00,28,709 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 1,358 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 3,90,660 ആയി. 68,817 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 2,89,94,855 ആയിട്ടുണ്ട്. നിലവില്‍ 6,43,194 സജീവ കേസുകളാണുള്ളത്.