കൊവിഡ്: സംസ്ഥാനത്ത് ഇന്ന്  5 മരണം

Jaihind News Bureau
Sunday, July 26, 2020

 

സംസ്ഥാനത്ത് ഇന്ന്  5 കൊവിഡ് മരണം. കാസര്‍ഗോഡ് കുമ്പള ആരിക്കാടി സ്വദേശി അബ്ദുള്‍ റഹ്മാനും മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദറും മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ചികിത്സയിലായിരുന്ന വര്‍ഗീസിനും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മരണപ്പെട്ട കാരപറമ്പ് സ്വദേശി ഷാഹിദക്ക് കൊവിഡ് പോസിറ്റീവ്. കോട്ടയത്ത് ആദ്യം കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.

കാസര്‍ഗോഡ് കുമ്പള ആരിക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 70 വയസ്സുള്ള അബ്ദുള്‍ റഹ്മാന്‍.
മലപ്പുറത്ത് തിരൂരങ്ങാടി വെള്ളിനികാട് റോഡില്‍ കല്ലിങ്കലകത്ത് അബ്ദുല്‍ ഖാദിര്‍ എന്ന കുഞ്ഞിമോന്‍ ഹാജി ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ച്ചയാണ് കോവിഡ് പൊസറ്റീവായതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഈ മാസം 18നാണ്  ശ്വാസതടസത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല.

തൃശൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ് മരിച്ചു. ജൂലൈ 18 നാണ് കൊവിഡ് ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ മകനും ഭാര്യയും കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം മരണപെട്ട കോഴിക്കോട് കാരപറമ്പ് സ്വദേശി ഷാഹിദക്കു കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. മെഡിക്കല്‍ കോളേജില്‍ കവിഞ്ഞ ദിവസം മരിച്ച റുഖിയാബിയുടെ മകളാണ് 52കാരിയായ ഷാഹിദ. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ശ്വാസംമുട്ടലിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച ചുങ്കം സിഎംഎസ് കോളേജ് ഭാഗം നടുമാലില്‍ യൗസേഫ് ജോര്‍ജിന് കോവിഡ് ആണെന്ന് പരിശോധനാഫലം. ജില്ലയിലെ ആദ്യ കോവിഡ് മരണമാണ് യൗസേഫ് ജോര്‍ജിന്‍റേത്.