കൊവിഡ്-19 : കുവൈറ്റില്‍ 5 മരണം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 631 പേർക്ക്

Jaihind News Bureau
Saturday, July 4, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 5 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 365 ആയി. 631 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 49303 ആയി.  പുതിയതായി 667 പേരാണ് രോഗമുക്തര്‍ ആയത്.  ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 39943 ആയി . 8995 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .