കൊവിഡ് 18 : സൗദിയില്‍ 48 മരണം; പുതിയ രോഗികള്‍ 3943 ; 2363 പേര്‍ക്ക് രോഗമുക്തി

Jaihind News Bureau
Monday, June 29, 2020


റിയാദ് : സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 48 പേര്‍ കൂടി മരിച്ചു. 3943 പേര്‍ക്കാണ് ഇന്ന് സ്ഥിരീകരിച്ചത്. 2363 പേര്‍ രോഗമുക്തരായി. ഹഫൂഫ് (433), റിയാദ് (363),  ദമാം (357) എന്നീ നഗരങ്ങളാണ് രോഗബാധയില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇതോടെ രോഗബാധിതരുടെ എണ്ണം 186436 ഉം മരിച്ചവരുടെ എണ്ണം 1599 ഉം ആയി. 127118 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്.വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 57719 പേരില്‍ 2285 പേരുടെ നില ഗുരുതരമാണ്.