രാജ്യത്ത് 24 മണിക്കൂറിനിടെ 43,654 പുതിയ കൊവിഡ് കേസുകൾ; 640 മരണം

Wednesday, July 28, 2021

 

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,654 പുതിയ കൊവിഡ് കേസുകൾ. ഒരു ദിവസത്തിനിടെ 41678 പേർ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 3,06,63,147 ആയി. 97.39 ശതമാനമാണ് രോഗമുക്തി നിരക്ക്.

640 മരണങ്ങളാണ് കഴിഞ്ഞ 24 മണക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 4,22,022 ആയി ഉയര്‍ന്നു. 3,99,436 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2.51 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത് 44.61 കോടി ഡോസ് വാക്‌സിനാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.