24 മണിക്കൂറിനിടെ 41,383 പുതിയ കൊവിഡ് കേസുകൾ; 507 മരണം

Jaihind Webdesk
Thursday, July 22, 2021

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 41,383 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇന്നലെ 38,652 പേർ രോഗമുക്തരായി. നിലവിൽ 4,09,394 പേരാണ് ചികിത്സയിലുള്ളത്. ഒരുദിവസത്തിനിടെ 507 മരണങ്ങളാണ് സ്ഥിരീകരിച്ചു.

ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,18,987 ആണ്. ആകെ രോഗബാധിതരുടെ എണ്ണം 3,12,57,720 ആയി. ആകെ 3,04,29,339 പേരാണ് രോഗമുക്തരായത്. രാജ്യത്താകെ ഇതുവരെ  41,78,51,151 പേർക്ക് കൊവിഡ് വാക്സിനേഷൻ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.