കൊവിഡ് : സൗദിയില്‍ 41 മരണം; 4267 പുതിയ രോഗികള്‍

Jaihind News Bureau
Tuesday, June 16, 2020

റിയാദ് : സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 41 പേര്‍ മരിക്കുകയും 4267 പേര്‍ക്ക് പുതുതായി സ്ഥിരീകരിക്കുകയും ചെയ്തു. 1650 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 136315 ആയും മരിച്ചവരുടെ എണ്ണം 1052 ആയും ഉയര്‍ന്നു. 89540 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. 45723 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 1910 പേരുടെ നില ഗുരുതരമാണ്.1629 പേര്‍ക്ക് റിയാദിലും 477 പേര്‍ക്ക് ജിദ്ദയിലും രോഗം സ്ഥിരീകരിച്ചു.