മസ്‌കറ്റില്‍ ബസ് മറിഞ്ഞ് നാലു പേര്‍ മരിച്ചു; 38 പേര്‍ക്ക് പരിക്ക്‌

JAIHIND TV MIDDLE EAST BUREAU
Friday, February 17, 2023

മസ്‌കറ്റ്: മസ്‌കറ്റിലുണ്ടായ ബസ് അപകടത്തില്‍ നാലു പേര്‍ മരിച്ചു. യാത്രക്കാരില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഏഴു പേര്‍ക്ക് സാരമായ പരിക്കും 38 പേര്‍ക്ക് നേരിയ പരിക്കും സംഭവിച്ചു.

ഒമാന്‍ അഖബ ഖന്തബില്‍ നിന്ന് അല്‍ ബുസ്താന്‍ റോഡ് വാദി അല്‍ കബീറിലേക്കുള്ള എക്സിറ്റിലാണ് ബസ് മറിഞ്ഞത്. ബസില്‍ ആകെ 53 പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ മലയാളികള്‍ ഉണ്ടായിരുന്നോ എന്ന് ഇനിയും വ്യക്തമല്ല.