രാജ്യത്ത് 24 മണിക്കൂറിനിടെ 3,57,229 കൊവിഡ് കേസുകള്‍ ; 3449 മരണം

Jaihind Webdesk
Tuesday, May 4, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം രണ്ട് കോടി കടന്നു. 2,02,82,833 കൊവിഡ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. അതേസമയം തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.

3,20,289 പേരാണ് 24 മണിക്കൂറിനുളളില്‍ രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം 1,66,13,292 ആയി. 3449 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 34,47,133 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 15,89,32,921 പേര്‍ക്കാണ് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയത്.

ഡല്‍ഹി, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവയുള്‍പ്പടെ 13 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളില്‍ കേസുകള്‍ കുറയുന്നതായാണ് കണക്കുകള്‍. അതേസമയം ആന്‍ഡമാന്‍ നിക്കോബാര്‍, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍, ഗോവ, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, കര്‍ണാടക, കേരളം, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ഒഡീഷ, സിക്കിം, തമിഴ്‌നാട്, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളില്‍ പ്രതിദിനകേസുകള്‍ വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്.