കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും; കുടിവെള്ളത്തിൽ നിന്നും രോഗം പടർന്നതായി സംശയം, സ്ഥലത്ത് പരിശോധന

 

കൊച്ചി: കൊച്ചി കാക്കനാട്ടിലെ ഡിഎൽഎഫ് ഫ്ലാറ്റിലെ 350 പേർ ഛർദിയും വയറിളക്കവുമായി ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നും രോഗം പടർന്നതായി സംശയം. ചികിത്സ തേടിയവരിൽ കുട്ടികളും ഉൾപ്പെടുന്നു. ആരോഗ്യ വകുപ്പ് സ്ഥലത്ത് പരിശോധന നടത്തുന്നു. 15 ടവറുകളിലായി 1268 ഫ്ലാറ്റിൽ 5000ത്തിന് മുകളിൽ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. കൊച്ചിയിലെ മഴമൂലമുണ്ടായ വെള്ളക്കെട്ടിൽ നിന്നും മാലിന്യം കലർന്നതായിട്ടാണ് പ്രാഥമിക നിഗമനം. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്‍റെ വിവിധ സാമ്പിളുകൾ ശേഖരിച്ചു.

Comments (0)
Add Comment