പുന്നോലില്‍ ഹരിദാസ് കൊലപാതകം; 7 പേർ കൂടി അറസ്റ്റില്‍

 

കണ്ണൂർ :  ന്യൂമാഹി പുന്നോലിലെ സിപിഎം പ്രവർത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ 7 പേർ കൂടി അറസ്റ്റില്‍. കൊലയാളി സംഘത്തിലെ 3 പേർ ഉൾപ്പടെയാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

പുന്നോൽ സ്വദേശികളായ ദിനേശൻ, പ്രജൂട്ടി, മൾട്ടി പ്രതീഷ് എന്നിവരാണ് അറസ്റ്റിലായ കൊലയാളി സംഘത്തിലുള്ളവർ.  സിപിഎം പ്രവർത്തകൻ കണ്ണിപൊയിൽ ബാബു വധക്കേസിലും പ്രതിയാണ് അറസ്റ്റിലായ പ്രതീഷ്. സി.കെ അർജുൻ, കെ അഭിമന്യു, സി.കെ അശ്വന്ത്, ദീപക് സദാനന്ദൻ എന്നിവർക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.  ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

ആറംഗ സംഘമാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത്. ബിജെപി കൗണ്‍സിലർ ലിജേഷും കൊലയാളി സംഘത്തിലുണ്ടായിരുന്നതായും പോലീസ് അറിയിച്ചു. ലിജേഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലിജേഷിന് പുറമെ അറസ്റ്റിലായ അമല്‍ മനോഹരന്‍, കെ.വി വിമിന്‍, എം സുനേഷ് എന്നിവരും സജീവ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ്.

Comments (0)
Add Comment