കുവൈറ്റിൽ 295 പേർക്ക് കൂടി കൊവിഡ്: ആകെ മരണം 40 ; രോഗികൾ 5278

Jaihind News Bureau
Monday, May 4, 2020

കുവൈറ്റ് : കൊവിഡ് മൂലം കുവൈറ്റില്‍ രണ്ടു മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചരുടെ എണ്ണം 40 ആയി.
ഇന്ന് 295 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 5278 ആയി.

ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 85 പേര്‍ ഇന്ത്യക്കാര്‍ ആണ് . ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 2297 ആയി. പുതിയതായി 171 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1947 ആയി .  3291 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .