സംസ്ഥാനത്ത് 21 പേര്‍ക്കുകൂടി കൊവിഡ്; ആകെ രോഗബാധിതര്‍ 286, ഏഴ് ജില്ലകള്‍ ഹോട്ട്സ്പോട്ട്

Jaihind News Bureau
Thursday, April 2, 2020

 

തിരുവനന്തപുരം:  സംസ്ഥാനത്ത് 21 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു.  കാസര്‍കോട് എട്ടുപേര്‍ക്കും ഇടുക്കിയില്‍ അഞ്ചുപേര്‍ക്കും കൊല്ലത്ത് രണ്ടുപേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതുവരെ 286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 256 പേര്‍ ചികില്‍സയിലുണ്ട്. 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. കേരളത്തിൽ ഇതുവരെ രോഗബാധയുണ്ടായ 200 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. രോഗികളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്ന് 76 പേര്‍ക്ക് രോഗബാധയുണ്ടായി.

അതേസമയം ഏഴ് ജില്ലകളെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം,  തിരുവനന്തപുരം എന്നീ ജില്ലകളെയാണ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുള്ളത്.